തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സെസ്മണ്ട് നെറ്റോയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സഹായിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ശ്രമിയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ടൈറ്റാനിയം കേസ് അട്ടിമറിയ്ക്കാന്‍ സെസ്മണ്ട് നെറ്റോ ശ്രമിച്ചതിന് തെളിവുണ്ടെന്നും വിഎസ് പറഞ്ഞു.
പാമോലിന്‍ കേസില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദവി രാജി വയ്ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞ് തടിയൂരാന്‍ ചാണ്ടിയെ അനുവദിയ്ക്കില്ലെന്നും വിഎസ് പ്രഖ്യാപിച്ചിരുന്നു.
Oppostion leader VS Achuthananthan alleged vigilance director is supporting Chief Minister Oommen Chandy in pamolein case. VS demanded the resignation of the vigilance director.