Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയുടെ ആരോഗ്യനില തൃപ്തികരം

NEWS Live TV Video India Cities World Tech Sports Trends Photos Polls Forums You are here: Home » India» Services: E-learning Classified Local Search Insurance Books More » Anna Hazare breaks fast; now in Gurgaon hospital and stable
ദില്ലി: അണ്ണാ ഹസാരെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ച്ചയായ നിരാഹാരം ഹസാരെയുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രിയില്‍ നിന്നും പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. നിരാഹാരത്തിലിരിയ്‌ക്കെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം താഴുകയും നാഡീമിടിപ്പ് ഉയരുകയും ചെയ്ത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ആരോഗ്യം രണ്ടു മൂന്നുദിവസത്തിനുള്ളില്‍ സാധാരണനിലയിലാകും. അദ്ദേഹത്തിനു പരിപൂര്‍ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജന്‍ ലോക്പാല്‍ ബില്ലെന്ന ആവശ്യവുമായി 12 ദിവസം പിന്നിട്ട നിരാഹാരസരം ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അവസാനിപ്പിച്ചത്. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പാര്‍ലമെന്റ് നിര്‍ബന്ധിതമായെന്നും ജനങ്ങളുടെ വിജയമാണിതെന്നും നിരാഹാരം അവസാനിപ്പിച്ചശേഷം അനുയായികളോട് നടത്തിയ പ്രസംഗത്തില്‍ ഹസാരെ പറഞ്ഞിരുന്നു.

അതിനിടെ, ഹസാരെയെ പ്രവേശിപ്പിച്ച ഗുഡ്ഗാവിലെ മെഡിസിറ്റി ആശുപത്രിയ്ക്കു മുന്‍പില്‍ അദ്ദേഹത്തെ കാണാന്‍ ആളുകള്‍ തിക്കുംതിരക്കും കൂട്ടി.വളരെ പണിപ്പെട്ടാണ് ഹസാരെ സഞ്ചരിച്ച വാഹനത്തിനു പൊലീസ് വഴിയൊരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+