Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയുടെ ഐതിഹാസിക സമരത്തിന് ശുഭപര്യവസാനം

Anna Hazare
ദില്ലി: അഴിമതിക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തിന് ശുഭാന്ത്യം. ദില്ലിയില്‍ നിന്നുള്ള അഞ്ചുവയസുകാരി സിമ്രാന്‍, ഇക്ര എന്നീ കുട്ടികളില്‍ നിന്നും ഇളനീര്‍ വാങ്ങിക്കുടിച്ചാണ്് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരം ഹസാരെ അവസാനിപ്പിച്ചത്. രാംലീല മൈതാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടെയായിരുന്നു ഹസാരെ നിരാഹാരത്തിന് ശുഭാന്ത്യം കുറിച്ചത്.

രാവിലെ തന്നെ സമരവേദിയിലെത്തിയ ഹസാരെ തികച്ചും ഉത്സാഹവാനായിരുന്നു. സമരവേദിയിലെ പതിവു ഭജനയ്ക്ക് ശേഷം അദ്ദേഹം കുട്ടികള്‍ക്കൊപ്പമാണ് വേദിയില്‍ സമയം ചെലവഴിച്ചത്. 10 മണിയോടെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗത്തിന് ശേഷമാണ് ഇളനീര്‍ കുടിച്ച് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്.

സമരത്തിന് പിന്തുണ നല്‍കിയ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പാര്‍ലമെന്റില്‍ ഇന്നലെ പ്രമേയം അവതരിപ്പിച്ചതോടെയാണ് നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

രാവിലെ തന്നെ സമരവേദിയിലെത്തിയ ഹസാരെ തികച്ചും ഉത്സാഹവാനായിരുന്നു. ഹസാരെയുടെ നേതൃത്വത്തില്‍ പൗരസമൂഹം ഉയര്‍ത്തിയ മൂന്നു പ്രധാന ആവശ്യങ്ങളും അംഗീകരിയ്ക്കുന്ന പ്രമേയം പാര്‍ലമെന്റ് വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായി പാസാക്കിയതോടെയാണ് നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ശനിയാഴ്ച രാത്രിയോടെ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാംലീല മൈതാനിയില്‍ ദിവസങ്ങളായി തമ്പടിച്ചിരുന്ന അനുയായികളില്‍ അധികവും മടങ്ങുവാന്‍ കൂട്ടാക്കിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+