ദില്ലി: തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ ജനങ്ങള്‍ മഹത്തായ വിജയം കൈവരിച്ചതായി അണ്ണാ ഹസാരെ. എന്നാല്‍, യുദ്ധം പാതി മാത്രമേ ജയിച്ചിട്ടുള്ളുവെന്ന് സന്തോഷാരവങ്ങള്‍ മുഴക്കുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചു.
അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടു പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പും അതുസംബന്ധിച്ച പ്രധാനമന്ത്രിയുടെ കത്തും കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖില്‍നിന്ന് ഏറ്റുവാങ്ങിയശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുയും പിന്തുണയ്ക്കുകയും ചെയ്ത ജനങ്ങളെ അദ്ദേഹം നന്ദി അറിയിച്ചു. ലോക്പാല്‍ കൊണ്ടുവരുന്നതു സംബന്ധിച്ചു മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പാസാക്കാന്‍ പിന്തുണച്ച എല്ലാ എം.പിമാരെയും അദ്ദേഹം അനുമോദിച്ചു.
After forcing the government to bend to accept his demands for a stronger Lokpal Bill, Anna Hazare on Saturday said that the battle for a corruption free country is only half won and that the struggle will continue.