ഹസാരെയ്ക്ക് പിന്തുണ; യുവതി തൂങ്ങിമരിച്ചു
കോലാപ്പൂര്‍: അഴിമതിക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ പോരാട്ടത്തിന് അനുഭാവം പ്രകടിപ്പിച്ച് യുവതി തൂങ്ങി മരിച്ചു.
മഹാരാഷ്ട്രയിലെ സംഗ്‌ളി ജില്ലയിലെ മിറാജിലെ ശുഭാംഗി കരാന്തെ (33) ആണ് ശനിയാഴ്ച വൈകുന്നേരം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
സ്‌കൂളില്‍ നിന്നും മടങ്ങി വന്ന കുട്ടികളാണ് സംഭവം ആദ്യം കണ്ടത്. അഴിമതിയില്‍ നിന്നും രാജ്യം രക്ഷപ്പെടാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതി തയ്യാറാക്കിയ കുറിപ്പില്‍ ശുഭാംഗി വ്യക്തമാക്കിയിട്ടുണ്ട്.
പാവങ്ങള്‍ പട്ടിണിയില്‍ ജീവിക്കുന്നത് തനിക്ക് കാണാന്‍ കഴിയില്ലെന്നും അവര്‍ക്ക് ന്യായമായ കൂലി ലഭിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളും കുറിപ്പിലുണ്ടായിരുന്നു.
അണ്ണാ ഹസാരെയുടെ നിരാഹാരത്തില്‍ സര്‍ക്കാരിന്റെ മൗനത്തെയും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ശുഭാംഗിയുടെ ഭര്‍ത്താവ് വിനായക് കരാന്തെ മിറാജ് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ ഫാബ്രിക്കേറ്ററാണ്. മോണിക്ക (13), ഗണേശ് (10) എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications