Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ലിനെ സംരക്ഷിക്കാന്‍ തയ്യാര്‍: കെ സുധാകരന്‍

K Sudhakaran
കണ്ണൂര്‍: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു സിപിഎം ഭ്രഷ്ടു കല്‍പ്പിച്ചാല്‍ അദ്ദേഹത്തിന്റെ സാമൂഹിക സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എംപി.

നാറാത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ബര്‍ലിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് സുധാകരന്‍ വ്യക്തമാക്കിയത്.

കുഞ്ഞനന്തന്‍നായര്‍ കോണ്‍ഗ്രസ് ആകുമെന്നു കരുതുന്നില്ല. ആവശ്യപ്പെടുന്നുമില്ല. പക്ഷേ, സിപിഎം ഒറ്റപ്പെടുത്തുന്ന ആളുകളെ സംരക്ഷിക്കാന്‍ ഒരു ജനാധിപത്യശക്തിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഉണ്ടാകും. ബര്‍ലിന്റെ വീട്ടിലെ തെങ്ങുകയറാനും തെങ്ങിന് തടമെടുക്കാനുംവരെ ആളുണ്ടാകും- സുധാകരന്‍ പറഞ്ഞു.

പി. കൃഷ്ണപിള്ളദിനത്തില്‍ നാറാത്ത് പൊതുയോഗം നടത്തി വിമര്‍ശിച്ച സിപിഎം നേതാക്കള്‍ക്ക് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചത്.

മുടിവെട്ടാന്‍ അരയണ കയ്യിലില്ലാത്തതിന്റെ പേരില്‍ ബാര്‍ബറെ മടക്കി അയച്ച കൃഷ്ണപിള്ളയുടെ പേര് ഉച്ചരിക്കാന്‍ യോഗ്യതയുള്ള കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ഇല്ല. കൃഷ്ണപിള്ളയുടെ പാരമ്പര്യമുള്ള ഒരു നേതാവിനെ സിപിഎം ചൂണ്ടിക്കാണിച്ചാല്‍ രാഷ്ട്രീയം നിര്‍ത്താന്‍ ഒരുക്കമാണ്.

കുഞ്ഞനന്തന്‍നായര്‍ അച്ചാരം പറ്റിയ ചാരനാണെങ്കില്‍, അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിയുറങ്ങാത്ത ഒരു കമ്യൂണിസ്റ്റ് നേതാവും ഇല്ലെന്നു മറക്കരുത്. കുഞ്ഞനന്തന്‍നായര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്ന പി. ജയരാജന്‍ അഭിമാനബോധമുണ്ടെങ്കില്‍ കേസുമായി മുന്നോട്ടുപോകണം-സുധാകരന്‍ വെല്ലുവിളിച്ചു.

വീടിനു പണം കൊടുത്ത രേഖകള്‍ കുഞ്ഞനന്തന്‍നായരുടെ കയ്യിലുണ്ടെന്നു മനസ്സിലായതോടെ ജയരാജന്‍ വിരണ്ടിരിക്കുകയാണ്. സ്വന്തം അണികളോട് ചിരിക്കാന്‍ പോലും അറിയാത്ത നേതാക്കളാണ് സിപിഎമ്മില്‍ ഉള്ളത്. ആ ഗുണംകൊണ്ടാണ് ആയിരങ്ങള്‍ പാര്‍ട്ടി വിട്ടുപോയത്- സുധാകരന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+