ഐറീന്‍; അമേരിക്ക വിറയ്ക്കുന്നു

ശനിയാഴ്ച രാവിലെയോടെയാണ് ഐറീന്‍ ചുഴലിക്കാറ്റ് നോര്‍ത്ത് കരോളിന തീരത്തെത്തിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതോടെ ദുരിതം ഇരട്ടിയാക്കി. 170 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കടപുഴകിയ മരങ്ങള്‍ റോഡുകളില്‍ നിറഞ്ഞുകിടക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
തീരപ്രദേശത്ത് 11 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ അടിക്കുന്നത്. കാറ്റിനെത്തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.ന്യൂയോര്‍ക്കിലെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി. 8000 വിമാനങ്ങള്‍ റദ്ദാക്കി. 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലായി താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍-ബോസ്റ്റണ്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്ത 72 മണിക്കൂര്‍ നേരത്തേയ്ക്കു ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറായിരിക്കണമെന്ന് ഒബാമ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications