Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് വധം: സോണിയ ഇടപെടണമെന്ന്

 Rajiv Gandhi
ചെന്നൈ: രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് ഇളവ് വേണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരില്‍ ഒരാളായ മുരുകന്റെ മകള്‍ ഹരിത്ര(19)യാണ് ഇരുവര്‍ക്കും കത്തയച്ചത്.

സോണിയക്ക് ഉണ്ടായ നഷ്ടം നികത്താനാവാത്തതാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതു മൂലം സോണിയയുടെ മക്കള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. നാളുകളായി അച്ഛനില്‍ നിന്ന് അകന്നു കഴിയുന്നതിനാല്‍ എനിയ്ക്ക് അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതുപോലെ സോണിയയ്ക്ക് ഒരു മകളുടെ സങ്കടം മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു-ഹരിത്ര പറഞ്ഞു.

അച്ഛന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിക്കളയുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഹരിത്ര പറയുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇടപെടുമെന്നാണ് താന്‍ പ്രതീക്ഷിയ്ക്കുന്നതെന്നും ഹരിത്ര പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി കുറച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+