കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി കണക്കെടുപ്പിന് ക്യാമറ വേണ്ട: ഭക്തസമിതി

  • By Lakshmi
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിധിയുടെ മൂല്യനിര്‍ണയം നടത്തുന്നതിന് ക്യാമറകള്‍ ഉപയോഗിക്കുന്നതില്‍ ഭക്തര്‍ക്ക് എതിര്‍പ്പ്. ശ്രീപത്മനാഭ ഭരക്ത സമിതിയിലെ അംഗങ്ങളാണ് കണക്കെടുപ്പ് സമയത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

നിധിക്കൂട്ടത്തിലുള്ള വസ്തുവകകളുടെ ദൃശ്യം പകര്‍ത്തരുതെന്നാണ് ഇവരുടെ ആവശ്യം. ദൈവത്തിന്റെ ആടയാഭരണങ്ങള്‍ സാധാരണ വസ്തുക്കള്‍പ്പോലെ ഫോട്ടോയെടുക്കാനും വീഡിയോയില്‍ പകര്‍ത്താനുമുള്ളതല്ലെന്നാണ് ഇവരുടെ വാദം.

ക്ഷേത്രാചാരങ്ങള്‍ കളങ്കപ്പെടുത്താനും ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താനുമാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്ന് സമിതിയംഗങ്ങള്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീം കോടതി നിധി മൂല്യനിര്‍ണയത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ മേഥാവ് ആനന്ദ ബോസിന് സിമിതിയംഗങ്ങള്‍ നിവേദനം നല്‍കിയിട്ടുണ്ട്.

പത്മനാഭന്റെ സ്വത്തുവകകള്‍ വെളിപ്പെടുത്തരുത്. ഇതിനായി ക്യാമറയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുത്. ഭ്ക്തര്‍ ഒരിക്കലും ഭഗവാന്റെ സ്വത്തുക്കള്‍ കാണാന്‍ താല്‍പര്യപ്പെടുന്നില്ല. കണക്കെടുപ്പ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഭംഗവരെതെവേണം നടത്താന്‍- തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍.

English summary
The attempt by a Supreme Court-appointed independent panel to assess the wealth discovered in the Sree Padmanabha Swamy temple has run into more rough weather.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X