കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം സഖാവ് വിളി നിര്‍ത്തണം: മുരളീധരന്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
കോഴിക്കോട്: രാജകുടുംബാംഗങ്ങള്‍ കാലോചിതമായി പേരുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ ആദ്യം കാലഹരണപ്പെട്ട സഖാവ് വിളി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍.

സഖാവ് എന്ന സംബോധന പഴകിയ വിപ്ലവത്തിന്റെ അവശിഷ്ടമാണ്. അതു കാലഹരണപ്പെട്ടുകഴിഞ്ഞു. സഖാവെന്ന വിളിയ്ക്ക് പകരം സഹപ്രവര്‍ത്തകനെന്നോ സുഹൃത്തെന്നോ വിളിക്കുന്നതാവില്ലേ നല്ലത്- മുരളി ചോദിച്ചു.

അട്ടപ്പാടി പാക്കേജിനെതിരെ വിഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആദിവാസി നേതാക്കള്‍ വരെ അംഗീകരിച്ച പദ്ധതിയാണത്.

കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസി ഭൂമി കാറ്റാടി കമ്പനികള്‍ക്കു തീറെഴുതാന്‍ ശ്രമിച്ചപ്പോഴാണു പ്രതിപക്ഷം എതിര്‍ത്തത്. ആദിവാസി ഭൂമിക്കു വാടകയും വൈദ്യുതിയും കമ്പനിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്്- മുരളീധരന്‍ പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വേങ്ങേരി യുപി സ്‌കൂളില്‍ നടന്ന റംസാന്‍ ഓണ കിറ്റ് വിതരണം ഉത്്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുരളീധരന്‍.

English summary
K Muraleedharan MLA said that Opposition leader should think about the addressing style of communists, which is outdated before asking to the royal family to change their naming style,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X