ലോട്ടറി : ജോണ്‍ ബ്രിട്ടാസിനെ ചോദ്യം ചെയ്‌തേയ്ക്കും

ഈ കാലത്ത് സാന്റിയാഗോ മാര്‍ട്ടിന്‍രെ ഭൂട്ടാന്‍ ലോട്ടറിയുടെ നറുക്കെടുപ്പും ഫലപ്രഖ്യാപനവും കൈരളി ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടാസിനെ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നത്.
സിബിഐ അന്വേഷണം സംബന്ധിച്ച രണ്ടാമത്തെ വിജ്ഞാപനം ഓഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങിയതു മുതല്‍ അതുമായി ബന്ധപ്പെട്ട നടപടികളില്‍ ബ്രിട്ടാസിന്റെ ചോദ്യം ചെയ്യലും ഉള്‍പ്പെടുത്താനുള്ള നീക്കം സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
ഭൂട്ടാന്‍ ലോട്ടറി നറുക്കെടുപ്പിന്റെ സ്ഥലവും വിശദാംശങ്ങളും മറ്റും അറിയാവുന്ന ചുരുക്കം ആളുകളില്‍ ഒരാള്‍ ജോണ്‍ ബ്രിട്ടാസായിരുന്നു. രഹസ്യകേന്ദ്രത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി നറുക്കെടുപ്പിന്റെ സജീവ സംപ്രേഷണം കൈരളി, കൈരളി പീപ്പിള്‍, എസ്.എസ് മ്യൂസിക് എന്നീ ചാനലുകളില്‍ വരാനുണ്ടായ കാരണവും സാഹചര്യവും സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ചാനലുകളില്‍ എസ്എസ് മ്യൂസിക് ചാനല്‍ സാന്റിയാഗോ മാര്‍ട്ടിന്റേതാണ്. ലോട്ടറിക്കേസില്‍ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി മുന്‍ കൈരളി എംഡിയുടെ മൊഴിയെടുക്കേണ്ടിവരുമെന്ന് നിയമവിദഗ്ധരും പറയുന്നുണ്ട്.


Click it and Unblock the Notifications