കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ ജീവനൊടുക്കി
ആലപ്പുഴ: പൊലീസ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പട്ടാണിശേരി കോളനിയില്‍ ഷൈജുവാണ് (25) മരിച്ചത്. കെട്ടിട നിര്‍മാണതൊഴിലാളിയായിരുന്നു ഇയാള്‍.
സ്വകാര്യബസുകളുടെ ചില്ലു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ അര്‍ത്തുങ്കല്‍ പൊലീസ് വിളിച്ചുവരുത്തിയ ഷൈജുവിനൊപ്പാം സുഹൃത്തുക്കളുമുണ്ടായിരുന്നു.
ചോദ്യം ചെയ്തതിനുശേഷം ഷൈജുവിനെ വിട്ടയയ്ക്കാമെന്ന് പോലീസ് പറഞ്ഞതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ മടങ്ങി. എന്നാല്‍ രാത്രിയേറെയായിട്ടും വീട്ടില്‍ ഷൈജു മടങ്ങിയെത്താതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചു. ഇതിനിടയിലാണ് രാവിലെ ഷൈജുവിനെ വീടിനടുത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.
എന്നാല്‍ ഞായറാഴ്ച വൈകിട്ട് പാറാവുകാരനെ തട്ടിമാറ്റി സ്‌റ്റേഷനില്‍ നിന്നും ഷൈജു ഇറങ്ങിയോടുകയായിരുന്നെന്ന് അര്‍ത്തുങ്കല്‍ പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.












Click it and Unblock the Notifications