യുവതിയുടെ ആഭാസനൃത്തം; വിമാനം തിരിച്ചിറക്കി

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്നു ലണ്ടനിലേക്കുള്ള വിമാനത്തിലായിരുന്നു മദ്യപിച്ച യുവതിയുടെ പരാക്രമം, പരാക്രമമെന്ന് പറഞ്ഞാല്‍ നല്ല അസ്സല്‍ ആഭാസനൃത്തം. സ്വതേ മദ്യപാനിയായ യുവതി മദ്യപിച്ചാണ് വിമാനത്തിലും കയറിയത്.
വിമാനം പറന്നുയര്‍ന്നതും അതുവരെ അടങ്ങിയൊരുങ്ങിയിരുന്ന യുവതിയുടെ സ്വഭാവം മാറി. ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് അവര്‍ നൃത്തം ചെയ്തുതുടങ്ങി. നൃത്തം മെല്ലെമെല്ലെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചതോടെ യാത്രക്കാര്‍ സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
എന്നാല്‍, ജീവനക്കാരെ അനുസരിക്കാതെ ആഭാസകരമായ രീതിയില്‍ യുവതി നൃത്തം തുടരുകയായിരുന്നു. ഇതോടെ വിമാനം മോസ്‌കോയില്‍ തിരിച്ചിറക്കുകയല്ലാതെ ഗത്യന്തരമില്ലെന്നായി. പോലീസെത്തി യുവതിയെ അറസ്റ്റു ചെയ്തുകൊണ്ടുപോയെങ്കിലും വിമാനയാത്രക്കാരുടെ ദുരിതം അവസാനിച്ചില്ല.
പകരം വിമാനം എര്‍പ്പെടുത്താതെ അടുത്ത വിമാനത്തില്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലണ്ടനിലേക്കു പറക്കാനായത്. യാത്രയില്‍ സുഖമായി കിടന്നുറങ്ങാമല്ലോ എന്നു കരുതിമാത്രമാണ് താന്‍ മദ്യപിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications