റോം: കാമുകി കാണിച്ച മണ്ടത്തരം മൂലം മാഫിയ തലവന്‍ അകത്തായി. സാല്‍വാട്ടോര്‍ ഡി അവിനോ(39)ആണ് പിടിയിലായത്. ഇറ്റലി പോലീസ് വര്‍ഷങ്ങളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. എന്നാല്‍ ഇയാള്‍ എവിടെയുണ്ടെന്നിനെക്കുറിച്ച് ഒരു വിവരവും അധികൃതര്‍ക്ക് കിട്ടിയില്ല.
അങ്ങനെയിരിക്കവേയാണ് ഇയാളുടെ കാമുകിയായ ബാന്ദ്ര ഹിന്റ് തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അര്‍ദ്ധ നഗ്നയായി ഒരു സ്പാനിഷ് റെസ്റ്റോറന്റിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇത്. ഫോട്ടോ കണ്ട ഇറ്റലി പോലീസ് സ്പാനിഷ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാല്‍വാട്ടോര്‍ പിടിയിലാവുകയും ചെയ്തു.
കാമുകിയുടെ ഫോട്ടോയാണ് തന്നെ കുടുക്കിയത് എന്നറിഞ്ഞതു മുതല്‍ സാല്‍വാട്ടോര്‍ കാമുകിയെ ശപിയ്ക്കുകയാണത്രേ.
A mafia mobster has been arrested after his girlfriend posted pictures of the couple on Facebook. Detectives in Italy saw the snaps of wanted Salvatore D'Avino, 39, and his pregnant lover Brada Hint, 31, in Marbella, Spain, and alerted Spanish colleagues, who traced them.