കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗദ്ദാഫി വിലപേശലിനൊരുങ്ങുന്നു

  • By Nisha Bose
Google Oneindia Malayalam News

Gaddafi
ട്രിപ്പോളി: ഒളിവില്‍ പോയ ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി വിമതരുമായി വിലപേശലിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി അധികാരം കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് താന്‍ തയ്യാറാണെന്ന് ഗദ്ദാഫി അറിയിച്ചു. ഗദ്ദാഫി ഭരണകൂടത്തിലെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന ഇബ്രാഹിം മൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗദ്ദാഫിയുടെ മൂത്ത മകനായ സാദിയായിരിക്കും ചര്‍ച്ചയെ നയിക്കുകയെന്നും മൂസ അറിയിച്ചു.

എന്നാല്‍ കീഴടങ്ങിയെന്ന് സമ്മതിയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് വിമതര്‍. തലസ്ഥാന നഗരിയായ ട്രിപ്പോളിയിലേയ്ക്ക് കുടിവെള്ളമെത്തിയ്ക്കുന്ന മനുഷ്യനിര്‍മ്മിത നദിയുടെ നിയന്ത്രണം ഇപ്പോഴും ഗദ്ദാഫി അനുകൂലികളുടെ കയ്യിലാണ്. ട്രിപ്പോളിയില്‍ ഒരാഴ്ചയായി കുടിവെള്ളവിതരണം താറുമാറായി കിടക്കുകയാണ്. ഇതുപയോഗിച്ച് വിലപേശല്‍ നടത്താനാകും ഗദ്ദാഫിയുടെ ശ്രമം. മാന്യമായ രീതിയില്‍ പുറത്തുപോവുകയെന്നതാവും ഗദ്ദാഫിയുടെ ലക്ഷ്യം.

അതേസമയം ഗദ്ദാഫിയുടെ നാടായ സിര്‍തില്‍ നിര്‍ണ്ണായകമായ മുന്നേറ്റമുണ്ടാക്കാന്‍ വിമതസൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. തന്ത്രപ്രധാനമായ സിര്‍ത് കീഴടക്കുകയാണെങ്കില്‍ രാജ്യത്തിന്റെ മൊത്തം നിയന്ത്രണം വിമതരുടെ കയ്യില്‍ വന്ന് ചേരും.

English summary
In the latest development in Libya, forces opposed to the fugitive Muammar Gaddafi are closing in on his home town of Sirte. The rebels have rejected an offer by Gaddafi to negotiate. They have captured the eastern town of Bin Jawwad, forcing regime loyalists to flee after days of fighting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X