Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസില്‍ ഗോള്‍ഡ് ഇന്‍ഡെക്‌സ് തുടങ്ങി

Crisil
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികഗവേണഷസ്ഥാപനമായ ക്രിസില്‍ റിസര്‍ച്ച് ഗോള്‍ഡ് ഇന്‍ഡക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗോള്‍ഡ് ഇന്‍ഡെക്‌സാണിത്.

2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഇപ്പോള്‍ ഇന്ത്യയില്‍ 11 ഗോള്‍ഡ് ഇ.ടി.എഫുകളും മൂന്നു ഗോള്‍ എഫ് ഒ എഫുകളുമാണുള്ളത്. ഈ ഓഹരികളെ താരതമ്യം ചെയ്യാനുള്ള അളവുകോലായിരിക്കും -ക്രിസില്‍ റിസര്‍ച്ച് പത്രക്കുറിപ്പില്‍ അറിയിച്ചു.

നിക്ഷേപത്തിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ് ഇത്തരം ഗോള്‍ഡ് ഫണ്ടുകള്‍. പരിശുദ്ധി, സുതാര്യമായ വില, എളുപ്പത്തില്‍ പണമാക്കാനുള്ള സൗകര്യം എന്നിവയൊടൊപ്പം ടാക്‌സ് ആനുകൂല്യവും കൂടി ലഭിക്കുമെന്നതാണ് ഈ ഫണ്ടുകളുടെ പ്രത്യേകത.

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണവില വിശകലനം ചെയ്യുന്നതോടൊപ്പം സ്വര്‍ണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപങ്ങളുടെ ബെഞ്ച്മാര്‍ക്ക് ഇന്‍ഡക്‌സ് എന്ന രീതിയിലും ക്രിസില്‍ ഇന്‍ഡെക്‌സ് പ്രവര്‍ത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+