സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 400രൂപ കുറഞ്ഞു

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞ താണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിങ്കളാവ്ച പവന് 20,600 രൂപയായിരുന്നു വില.
ശനിയാഴ്ചയാണ് ഒരു പവന്‍ സ്വര്‍ണത്തിന് 20,600 രൂപയായത്. കഴിഞ്ഞയാഴ്ച ആദ്യം വില കുത്തനെ ഉയര്‍ന്ന് പവന് 21,200 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അതിനു ശേഷം തുടര്‍ച്ചയായ രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ശനിയാഴ്ച വീണ്ടും ഒരു പവന് 600 രൂപ കൂടി 20,600ല്‍ എത്തുകയായിരുന്നു.
ഇതുവരെ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. അതിനനുസരിച്ച് സ്വര്‍ണാഭരണവിപണയിലും പില്‍പന തകര്‍ത്തിരുന്നു. എന്നാല്‍ വീണ്ടും ഒരു ദിവസം കൂടുകയും പിറ്റേന്ന് കുറയുകയും ചെയ്യുന്ന രീതിയിലേയ്ക്കാണോ സ്വര്‍ണത്തിന്റെ പോക്കെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നുണ്ട്.
ഇത്തരത്തിലാകുമ്പോള്‍ സ്വര്‍ണവില വീണ്ടും കുറയുമെന്ന് ആവശ്യക്കാര്‍ പ്രതീക്ഷിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യും. ഇത് സ്വര്‍ണാഭരണ വില്‍പനയെ സാരമായി ബാധിയ്ക്കും. ഓണം, റംസാന്‍ അതുകഴിഞ്ഞുവരുന്ന വിവാഹസീസണ്‍ എന്നിവയെല്ലാം കേരളത്തിലെ സ്വര്‍ണവിപണിയ്ക്കും ഉത്സവമാണ്.
ഈ സമയത്ത് വില പതിവായി കൂടുകയും കുറയുകയും ചെയ്യുന്നത് വില്‍പനയെ ബാധിക്കുമെന്നതാണ് മുന്‍കാലങ്ങളിലെ അനുഭവമെന്നും വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications