കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലും ഒരു ബജറ്റ് വേണ്ടേ?

Google Oneindia Malayalam News

പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് ജീവിതച്ചെലവുകളും. പലപ്പോഴും ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. 'അയ്യോ, ബജറ്റ് തയ്യാറാക്കാനോ, അതൊന്നും പറ്റുന്ന പണിയല്ല'. എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ.
നമ്മുടെ എല്ലാവിധ ചെലവുകളും രേഖയിലാക്കുന്നുവെന്നു മാത്രം ചിന്തിച്ചാല്‍ മതി. എത്ര പണം ലഭിക്കുന്നു? എത്ര ചെലവാക്കുന്നു? അതില്‍ എത്ര കരുതല്‍ധനമായി മാറ്റിവയ്ക്കാനാവും?. എന്നിവയെ കുറിച്ചുള്ള അന്വേഷണമാണ് ഓരോ ബജറ്റും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളതുകൊണ്ട് എങ്ങനെ ജീവിയ്ക്കാന്‍ പറ്റും എന്ന് കണക്കുകൂട്ടി നോക്കലാണിത്.

തുടക്കത്തില്‍ തീര്‍ത്തും വിചിത്രമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതില്‍ തെറ്റില്ല. ശമ്പളം കിട്ടി വീട്ടിലേക്ക് പോവുമ്പോള്‍ കുറച്ച് ലോങ്കവറുകള്‍ കൂടി വാങ്ങുക. ഓരോ ചെലവുകളും ഓരോ കവറിലിട്ട് സൂക്ഷിക്കുക. പണം എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നത് എന്ന് നിരീക്ഷിക്കുക. ഏതൊക്കെ കവറിലേക്കാണ് കൈയേറ്റം നടന്നിരിക്കുന്നത്? ഏതൊക്കെയാണ് നിറവേറ്റാന്‍ കഴിയാതെ പോയത്? തുടങ്ങിയ കാര്യങ്ങളെല്ലാം കൂടുതല്‍ എളുപ്പത്തില്‍ ഉള്‍കൊള്ളാന്‍ ഈ കവറുകള്‍ സഹായിക്കും.

ബജറ്റ് തയ്യാറാക്കുമ്പോള്‍ എവിടെ നിന്നാരംഭിക്കണമെന്ന് പലരും ആലോചിക്കാറുണ്ട്. ആദ്യം വേണ്ടത് ഒരു പട്ടിക തയ്യാറാക്കലാണ്. ഇതില്‍ ആവശ്യങ്ങളും അത്യാവശ്യങ്ങളും കാണും. ഇവയെ വേര്‍തിരിക്കാന്‍ സാധിക്കണം. അതെന്താണെന്ന് വ്യക്തമാക്കാം. ചില കാര്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്കു ജീവിക്കാന്‍ സാധിക്കില്ല. മറ്റു ചിലകാര്യങ്ങള്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. ആദ്യത്തേതില്‍ വാടക, ഇലക്ട്രിസിറ്റി ബില്‍, അടവുകള്‍ എന്നിവ ഉള്‍പ്പെടുമ്പോള്‍ ഒരു പുതിയ സൈക്കിള്‍ വാങ്ങുക, ഫ്രിഡ്ജി മാറ്റുകതുടങ്ങിയ കാര്യങ്ങള്‍ രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താം. മാസത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താമെങ്കിലും അത്യാവശ്യം വന്നാല്‍ ഈ രണ്ടാമത്തെ പട്ടികയിലുള്ള കാര്യങ്ങളെയാണ് ആദ്യം ഒഴിവാക്കേണ്ടത്.

ഒന്നാം തിയ്യതിയാവുന്നതിനു മുമ്പ് അടുത്ത മാസത്തേക്കുള്ള ചെലവുകള്‍ ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യാം. നിക്ഷേപത്തിനും വിനോദനത്തിനുമെല്ലാമുള്ള പണം മാറ്റിവയ്ക്കാം. ദിവസേനയോ ആഴ്ചയിലോ കാര്യങ്ങള്‍ വിലയിരുത്തുക എല്ലാം നിങ്ങള്‍ ആസൂത്രണം ചെയ്ത രീതിയിലാണോ പോവുന്നതെന്ന് വിലയിരുത്തുക. എവിടെയെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം അതിനു നേരെ തന്നെ എഴുതിവയ്ക്കാം. ബജറ്റ് തയ്യാറാക്കുന്നത് നിങ്ങളെ കെട്ടിവരിയാനല്ല. നിങ്ങളുടെ പണത്തിനു മുകളില്‍ നിങ്ങള്‍ക്ക് ഒരു നിയന്ത്രണം കൊണ്ടുവരാനാണ്. ഓരോ ചെലവും ലക്ഷ്യത്തിലെത്തുമ്പോള്‍ നിങ്ങളെ സാമ്പത്തികപ്രതിസന്ധികള്‍ ബുദ്ധിമുട്ടിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്.

English summary
How we create a household budget. How identify the difference between needs and wants? How we can be change as a conscious spender?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X