രാജീവ് വധശിക്ഷയെ അനുകൂലിക്കില്ല: കരുണാനിധി

രാജീവ് വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കരുണാനിധി കത്തയച്ചു. തമിഴ് ജനതയുടെ വികാരം സോണിയ മനസ്സിലാക്കണമെന്നും കരുണാനിധി അഭ്യര്‍ഥിച്ചു. വധശിക്ഷയില്‍ നിന്ന് ഇളവു ലഭിച്ചാല്‍ തമിഴ് സമൂഹത്തിന് മുഴുവന്‍ അതൊരഭിമാനമാകുമെന്നും കരുണാനിധി കത്തില്‍ പറയുന്നു.
ശ്രീലങ്കയില്‍ സ്വതന്ത്ര്യത്തിനായി തമിഴര്‍ പൊരുതിയപ്പോള്‍ തങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നുവെന്ന കാര്യം കരുണാനിധി ഓര്‍മ്മിപ്പിച്ചു. തമിഴ് ജനതയ്ക്കു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. വധശിക്ഷ റദ്ദാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അധികാരമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications