തീവണ്ടിയില്‍ മദ്യപിച്ച ഡിഐജിയുടെ വിളയാട്ടം
കൊച്ചി: തീവണ്ടി യാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട ഡിഐജി ഇകെ ജയരാജ് യാത്രക്കാരെ കയ്യേറ്റം ചെയ്തു.
ജനശതാബ്ദി എക്സ്പ്രസിന്റെ എ.സി കമ്പാര്‍ട്ട്മെന്റിലായിരുന്നു ജയരാജിന്റെ വിളയാട്ടം.
ഒടുക്കം യാത്രക്കാര്‍ ഇയാളെ പിടികൂടി റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. ലീഗല്‍ മെട്രോളജി കംപ്ട്രോളറാണ് ജയരാജ്.
തൃശൂരില്‍നിന്നു കയറിയ ജയരാജ് ചാലക്കുടിയായപ്പോള്‍ ബഹളം തുടങ്ങുകയായിരുന്നുവത്രേ. സുജിത്ത് എന്ന യാത്രക്കാരന് ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ ടേബിളില്‍ വച്ചതാണു ഇയാളെ പ്രകോപിപ്പിച്ചത്.
ലാപ്ടോപ്പ് എടുത്തുമാറ്റാന്‍ ഡിഐജി ആവശ്യപ്പെട്ടു. ലാപ്ടോപ്പ് പുറത്തുകൊണ്ടുപോയി കളയാനും ശ്രമിച്ചു. ഇത് യാത്രക്കാര്‍ എതിര്‍ത്തതോടെ സംഘര്‍ഷമായി. ഡിഐജിയാണെന്നു പറഞ്ഞ് യാത്രക്കാരുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു.
സംഭവം കണ്ട് വനിതാ യാത്രക്കാര്‍ ബഹളം വച്ചു. ഇടപ്പള്ളിയിലെത്തിയപ്പോള്‍ പോലീസെത്തിയെങ്കിലും എറണാകുളത്തെത്താതെ ഡിഐജിയെ കൈമാറില്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കി. ഒടുവില്‍ വണ്ട് സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസിന് കൈമാറുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമം നടത്തി. ജയരാജ് മദ്യപിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ലെന്നും പരാതി കിട്ടിയിട്ടില്ലെന്നുമാണ് റെയില്‍വേ പോലീസ് പറയുന്നത്.
എന്നാല്‍ എഡിജിപി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications