അപകടകാരണം പൈലറ്റിന്റെ അശ്രദ്ധയെന്ന് സൂചന

വിമാനമിറങ്ങുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി പെയ്ത പെരുമഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിനുകാരണമായതെന്ന വിശദീകരണമാണ് പൈലറ്റുമാര്‍ നല്‍കിയത്. എന്നാല്‍ അത്തരം പ്രതികൂലാവസ്ഥകളെ അതിജീവിക്കാനാകുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇ കെ ഭരത്ഭൂഷന് പറഞ്ഞു.
പൈലറ്റിന്റെ പിഴവാകാനാണ് എഴുപത് ശതമാനം സാധ്യതയെന്നും ഏവിയേഷന്‍ വിദഗ്ധനായ ജേക്കബ് ഫിലിപ്പും പറയുന്നു. റണ്‍വേയുടെ മധ്യത്തിലല്ല വിമാനം ലാന്‍ഡ് ചെയ്തതെന്നാണ് ലഭിയ്ക്കുന്ന സൂചനകളെന്നും ഇത് അപകടത്തിന് വഴിതെളിച്ചിരിയ്ക്കാമെന്നും അദ്ദേഹം പറയുന്നു.
അപകടത്തെക്കുറിച്ച് സൂചനകളൊന്നും വിമാനജീവനക്കാരില്നിന്നോ പൈലറ്റില്നിന്നോ കിട്ടിയിരുന്നില്ലെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞിരുന്നു.
വിമാനം വന്‍ ശബ്ദത്തോടെ റണ്‍വേയില്‍നിന്നു തെന്നിമാറിയപ്പോഴും യാത്രക്കാര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. ചതുപ്പില്‍ പൂണ്ട് വിമാനം നിശ്ചലമായപ്പോള്‍ എല്ലാവരും എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെട്ടോളൂ എന്ന നിര്‍ദേശം മാത്രമാണ് കിട്ടിയതെന്നും യാത്രക്കാര്‍ പറഞ്ഞു.
അപകടവിവരം യഥാസമയം ടെര്‍മിനലില്‍ അറിയിക്കുന്നതിലും പൈലറ്റ് വീഴ്ചവരുത്തി ഇതുമൂലം രക്ഷാപ്രവര്‍ത്തനം 20 മിനിറ്റോളം വൈകി. ഈ സമയം മുഴുവന്‍ യാത്രക്കാര്‍ കനത്ത മഴയത്ത് ചതുപ്പിലെ ചെളിയില്പ്പൂണ്ട് നില്‍ക്കുകയായിരുന്നു. ഇതവരുടെ പ്രതിഷേധത്തിനും ഇടയാക്കി.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications