കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടകാരണം പൈലറ്റിന്റെ അശ്രദ്ധയെന്ന് സൂചന

  • By Ajith Babu
Google Oneindia Malayalam News

Kochi plane accident
കൊച്ചി: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയ സംഭവത്തില്‍ പൈലറ്റുമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അപകടത്തിന് ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും വിമാനത്താവള എംഡിയുടെയും വിശദീകരണത്തിലാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍.

വിമാനമിറങ്ങുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി പെയ്ത പെരുമഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിനുകാരണമായതെന്ന വിശദീകരണമാണ് പൈലറ്റുമാര്‍ നല്‍കിയത്. എന്നാല്‍ അത്തരം പ്രതികൂലാവസ്ഥകളെ അതിജീവിക്കാനാകുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇ കെ ഭരത്ഭൂഷന്‍ പറഞ്ഞു.

പൈലറ്റിന്റെ പിഴവാകാനാണ് എഴുപത് ശതമാനം സാധ്യതയെന്നും ഏവിയേഷന്‍ വിദഗ്ധനായ ജേക്കബ് ഫിലിപ്പും പറയുന്നു. റണ്‍വേയുടെ മധ്യത്തിലല്ല വിമാനം ലാന്‍ഡ് ചെയ്തതെന്നാണ് ലഭിയ്ക്കുന്ന സൂചനകളെന്നും ഇത് അപകടത്തിന് വഴിതെളിച്ചിരിയ്ക്കാമെന്നും അദ്ദേഹം പറയുന്നു.

അപകടത്തെക്കുറിച്ച് സൂചനകളൊന്നും വിമാനജീവനക്കാരില്‍നിന്നോ പൈലറ്റില്‍നിന്നോ കിട്ടിയിരുന്നില്ലെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞിരുന്നു.

വിമാനം വന്‍ ശബ്ദത്തോടെ റണ്‍വേയില്‍നിന്നു തെന്നിമാറിയപ്പോഴും യാത്രക്കാര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. ചതുപ്പില്‍ പൂണ്ട് വിമാനം നിശ്ചലമായപ്പോള്‍ എല്ലാവരും എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെട്ടോളൂ എന്ന നിര്‍ദേശം മാത്രമാണ് കിട്ടിയതെന്നും യാത്രക്കാര്‍ പറഞ്ഞു.

അപകടവിവരം യഥാസമയം ടെര്‍മിനലില്‍ അറിയിക്കുന്നതിലും പൈലറ്റ് വീഴ്ചവരുത്തി ഇതുമൂലം രക്ഷാപ്രവര്‍ത്തനം 20 മിനിറ്റോളം വൈകി. ഈ സമയം മുഴുവന്‍ യാത്രക്കാര്‍ കനത്ത മഴയത്ത് ചതുപ്പിലെ ചെളിയില്‍പ്പൂണ്ട് നില്‍ക്കുകയായിരുന്നു. ഇതവരുടെ പ്രതിഷേധത്തിനും ഇടയാക്കി.

English summary
A pilot error caused the accident at the Cochin International Airport in the wee hours of Monday, experts said. Although, three possibilities are being considered - failure of the instrumental landing system(ILS), pilot error and a sudden blow of crosswind; the primary assessment puts the pilot in the dock.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X