യുഎസ് ഫണ്ടിന് സിപിഎം ശ്രമിച്ചു: വിക്കിലീക്‌സ്

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ് ചര്‍ച്ചയ്ക്ക് വഴിതുറന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എകെജി സെന്ററില്‍ വച്ചായിരുന്നു ചര്‍ച്ച നടത്തത്. അമേരിക്കന്‍ കമ്പനികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് വിരോധമൊന്നുമില്ലെന്ന് ചര്‍ച്ചയ്ക്കിടയില്‍ പിണറായി വിജയന്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ പണം സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നും അതിനാല്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും പിണറായി പറഞ്ഞു. ഔദ്യോഗിക വിഭാഗത്തിനാണ് കേരളത്തില്‍ വിഎസ് പക്ഷത്തേക്കാള്‍ മുന്‍ തൂക്കമെന്നും ഇവര്‍ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications