കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഫണ്ടിന് സിപിഎം ശ്രമിച്ചു: വിക്കിലീക്‌സ്‌

  • By Nisha Bose
Google Oneindia Malayalam News

WikiLeaks
തിരുവനന്തപുരം: നിക്ഷേപം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍മന്ത്രിമാരായ തോമസ് ഐസക്കും എംഎ ബേബിയുമടക്കമുള്ള സിപിഎം നേതാക്കള്‍ യുഎസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ് ചര്‍ച്ചയ്ക്ക് വഴിതുറന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എകെജി സെന്ററില്‍ വച്ചായിരുന്നു ചര്‍ച്ച നടത്തത്. അമേരിക്കന്‍ കമ്പനികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് വിരോധമൊന്നുമില്ലെന്ന് ചര്‍ച്ചയ്ക്കിടയില്‍ പിണറായി വിജയന്‍ പറയുന്നുണ്ട്.

സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ പണം സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നും അതിനാല്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും പിണറായി പറഞ്ഞു. ഔദ്യോഗിക വിഭാഗത്തിനാണ് കേരളത്തില്‍ വിഎസ് പക്ഷത്തേക്കാള്‍ മുന്‍ തൂക്കമെന്നും ഇവര്‍ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
When the US political counsellor and staff of US consulate evaluated Kerala’s political and economic scene in conversations with political and business leaders a couple of years back, senior CPM leaders reportedly pleaded for assistance in attracting US private sector investment to Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X