കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരിയില്‍ റണ്‍വേ പൂര്‍വ്വസ്ഥിതിയിലായി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: തിങ്കളാഴ്ച വിമാനം തെന്നിമാറിയതിനെത്തുടര്‍ന്ന് സര്‍വ്വീസുകള്‍ നിലച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേ പൂര്‍വസ്ഥിതിയിലായി. വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു.

റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ തെന്നിമാറി ചതുപ്പില്‍ വീണ ഗള്‍ഫ് എയര്‍ വിമാനം ചൊവ്വാഴ്ച കാലത്ത് ആറു മണിയോടെ ഹാങ്ങറിനടുത്തുള്ള പാര്‍ക്കിങ് ബേയിലേയ്ക്കു മാറ്റി. ഇതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുടങ്ങിയ സര്‍വീസുകള്‍ക്കു പകരമായി പ്രത്യേക സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.

മുംബൈയില്‍ നിന്നെത്തിച്ച പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വിമാനം വലിച്ചുമാറ്റിയത്. ഇതിനായി ക്രയിനുകളും ഉപയോഗിച്ചു. ഇനി നടത്തുന്ന പരിശോധനകളിലൂടെ മാത്രമേ വിമാനത്തിന് എത്രമാത്രം കേടുപാടുകള്‍ ഉണ്ടെന്നതു വ്യക്തമാകുകയുള്ളു.

തിങ്കളാഴ്ച മുടങ്ങിയ കൊച്ചി-ഷാര്‍ജ വിമാനം രാവിലെ 11 മണിക്കു പുറപ്പെടും. ചൊവ്വാഴ്ചത്തെ കൊച്ചി-ഷാര്‍ജ വൈകിട്ട് 3.15നാണ് പുറപ്പെടുക. ചൊവ്വാഴ്ച വൈകിട്ടത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ നിശ്ചിത സമയത്തു സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ചൊവ്വാഴ്ച രണ്ടു സര്‍വീസുകള്‍ വീതം നടത്തും.

ബഹ്‌റൈനില്‍ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഇറങ്ങിയ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി മുന്‍ചക്രം വേര്‍പ്പെട്ടു മണ്ണില്‍ മൂക്കുകുത്തുകയായിരുന്നു. വലിയ അപകടമാണ് ഇവിടെ ഒഴിവായത്.

English summary
Flights services are now normal at Nedumbassery airport after the Gulf Air fligt crash landing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X