യുഎസ് സംഘത്തെ കണ്ടിട്ടുണ്ടെന്ന് വിഎസ്

അമേരിക്കയുടെ നിലപാടിനെ താന്‍ വിമര്‍ശിച്ചപ്പോള്‍ അവര്‍ ഇറങ്ങിപ്പോയെന്നും വിഎസ് പറഞ്ഞു. താന്‍ നടത്തിയ കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നത്.ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു വിഎസ്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രത്തെ ന്യായീകരിക്കാനാണ് ചിലര്‍ ഈ വാര്‍ത്തകളുമായി വരുന്നതെന്നും വിഎസ് ആരോപിച്ചു
വിക്കിലീക്‌സുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ കൊക്കക്കോള സമരം ഒരു പ്രാദേശിക സമരം മാത്രമാണെന്ന് സിപിഎം സംസ്ഥാന സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞുവെന്ന് താന്‍ കരുതുന്നില്ലെന്നും വിഎസ് പറഞ്ഞു.
രണ്ടുഘട്ടമായി കേരളത്തിലെത്തിയ അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രതിനിധികളുമായി സിപിഎം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ മന്ത്രിമാരായ തോമസ് ഐസക്ക്, എം.എ.ബേബി എന്നിവരുമായും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി. അന്നു മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയാറായില്ല. ആയുര്‍വേദ ചികിത്സയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാല്‍ 2008 ഓഗസ്റ്റ് 29ന് അമേരിക്കന്‍ സംഘം രണ്ടാമതെത്തിയപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടുവെന്നും വിക്കിലിക്‌സ് പറയുന്നു.












Click it and Unblock the Notifications