ഡെസ്മണ്ടിന് തുടരാന്‍ അര്‍ഹതയില്ല: വിഎസ്

നെറ്റോ ഈ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും നെറ്റോയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ താന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നും വി.എസ് പറഞ്ഞു. ഇക്കാര്യത്തില്‍ അടുത്ത സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് രേഖപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
പമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയെന്ന് റിപ്പോര്‍ട്ട് നല്‍കിയതു കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ നെറ്റോയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ തീരുമാനിച്ചത്. നെറ്റോ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ആളായിരുന്നു നെറ്റോയെന്നും വിഎസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications