തിരുവനന്തപുരം: നിക്ഷേപമാവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തോമസ് ഐസക്ക്. ചര്‍ച്ച നടത്തിയെന്നത് ശരിയാണെന്നും സ്വകാര്യ നിക്ഷേപത്തിന് പാര്‍ട്ടി പൂര്‍ണ്ണമായും എതിരല്ലെന്നുമാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഐസക് പറഞ്ഞത്. ചര്‍ച്ച പാര്‍ട്ടി നയരേഖയുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നുവെന്നും ഐസക്് വ്യക്തമാക്കി.
എന്നാല്‍ കൊക്കക്കോളയ്‌ക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരം വെറും പ്രാദേശികമാണെന്നും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നും ഐസക്ക്് പറഞ്ഞതായി വിക്കീലീക്‌സ് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഐസക്ക് നിഷേധിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്ക്്, എംഎ ബേബി എന്നിവര്‍ നിക്ഷേപം ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നാണ് വിക്കീലീക്‌സ് വെളിപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
CPM Politbureau member Thomas Isaac told media that the findings of wikileaks are true. Wikileaks earlier revealed that when the US political counsellor and staff of US consulate evaluated Kerala’s political and economic scene in conversations with political and� business leaders a couple of years back, senior CPM leaders reportedly pleaded for assistance in attracting US private sector investment to Kerala.