പൂസായി വണ്ടിയോടിച്ചു; ഒബാമയുടെ അമ്മാവന്‍ കുടുങ്ങി
വാഷിങ്ടണ്‍: മദ്യപിച്ച് വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയുടെ അമ്മാവനെ പൊലീസ് അറസ്റ്റുചെയ്തു. ഒന്യാംഗൊ ഒബാമയാണ് മസാച്ചുസെറ്റ്‌സില്‍ പിടിയിലായത്.
സ്‌റ്റോപ് സിഗ്‌നല്‍ കണക്കാക്കാതെ കാറോടിച്ചു പോയ ഒന്യാംഗൊ (67) ഒരു പൊലീസ് വാഹനത്തില്‍ ഇടിച്ചു കയറുന്ന രീതിയിലാണ് വാഹനം നിര്‍ത്തിയത്.
അറസ്റ്റ് ചെയ്തപ്പോള്‍ ജാമ്യത്തിനായി ആരെയെങ്കിലും വിളിക്കണോ എന്ന പൊലീസിന്റെ ചോദ്യത്തിന് എനിക്ക് വൈറ്റ്‌ഹൌസിലേക്കാണ് വിളിക്കേണ്ടത് എന്ന മറുപടിയാണത്രേ ഇദ്ദേഹം നല്‍കിയത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒബാമയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനാണ് ഒന്യാംഗൊ. അറസ്റ്റിനെ കുറിച്ച് വൈറ്റ്‌ഹൌസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മദ്യപിച്ച് കാറോടിച്ചുവന്ന കുറ്റം ചുമത്തി പൊലീസ് ഒന്യാഗോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications