ഹസാരെ സമരം ഒരു റിയാലിറ്റി ഷോയാക്കി: അരുന്ധതി

ചൊവ്വാഴ്ച ഒരു അഭിമുഖത്തിലാണ് അരുന്ധതി ജനലോക്പാല്‍ ബില്ലിനെ വിമര്‍ശിച്ചത്. ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ എനിയ്ക്ക് സംശയങ്ങളും ആശങ്കകളുമുണ്ട്. അത് വളരെ അപകടം പിടിച്ച ഒരു സംഗതിയാണ്. അഴിമതിയ്ക്കെതിരെയുള്ള ജനവികാരം ഹസാരെ സംഘം ചൂഷണം ചെയ്യുകയാണ്. ജനങ്ങളുടെ ക്ഷോഭം അപകടകരമായ ഒരു ബില്ലിന് വേണ്ടി ഉപയോഗിക്കുന്നത് നിരാശാജനകമാണ്. - അരുന്ധതി പറഞ്ഞു.
ഹസാരെയുടെ സമരത്തെ ലോകബാങ്ക് അജണ്ടയെന്നാണ് അരുന്ധതി വിശേഷിപ്പിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് കിരണ്‍ ബേദിയുടെ, അരവിന്ദ് കെജ്രിവാള്, സിസോദ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു എന്‍ജിഒയാണ്.
സമരത്തോടെ ഹസാരെ ജനങ്ങള്‍ക്കിടയില്‍ ഒരു വിശുദ്ധനായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രം അദ്ദേഹമല്ല. അക്കാര്യത്തില്‍ നമ്മള് ആശങ്കപ്പെടേണ്ടതാണ്. ഇത് ജനങ്ങളുടെ പ്രസ്ഥാനമല്ല. മാധ്യമം ഈ വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ല.
നേരത്തേ അണ്ണാ ഹസാരെ നിരാഹാരസമരം നടത്തുന്നതിനിടെ അരുന്ധതി അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതി ലേഖനം ഏറെ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും തിരിച്ചറിയുന്നില്ല, അവര്‍ മിക്കവരും മധ്യവര്‍ഗക്കാരാണ്. അഴിമതിയെന്നതാണ് അവരുടെ പ്രശ്നം. ഹസാരെ സമരം മാധ്യമങ്ങള്‍ ഒരു റിയാലിറ്റി ഷോ പോലെ ആഘോഷിക്കുകയാണ് ചെയ്തത്- അരുന്ധതി ആരോപിച്ചു.
അണ്ണാ ഹസാരെ നിരാഹാരം നടത്തുന്ന വേളയില്‍ സമരം ജനാധിപത്യവിരുദ്ധമാണെന്ന് വിമര്‍ശിച്ചുകൊണ്ട് അരുന്ധതി എഴുതിയ ലേഖനം ഏറെ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയിരുന്നു. ആ ലേഖനത്തില്‍ ഹസാരെയെന്ന വിരുദ്ധന്‍ ആരാണെന്നായിരുന്നു അരുന്ധതി ഉന്നയിച്ച ചോദ്യം.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications