കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ സമരം ഒരു റിയാലിറ്റി ഷോയാക്കി: അരുന്ധതി

  • By Lakshmi
Google Oneindia Malayalam News

Arundhati Roy
ദില്ലി: അണ്ണാ ഹസാരെയും സംഘവും ആവശ്യപ്പെടുന്ന ജനലോക്പാല്‍ ബില്ലിനെതിരെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് വീണ്ടും രംഗത്ത്. ജനലോക്പാല്‍ ബില്ലിനെ അപകടകരമായ നിയമമെന്നാണ് അരുന്ധതി വിശേഷിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഒരു അഭിമുഖത്തിലാണ് അരുന്ധതി ജനലോക്പാല്‍ ബില്ലിനെ വിമര്‍ശിച്ചത്. ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ എനിയ്ക്ക് സംശയങ്ങളും ആശങ്കകളുമുണ്ട്. അത് വളരെ അപകടം പിടിച്ച ഒരു സംഗതിയാണ്. അഴിമതിയ്‌ക്കെതിരെയുള്ള ജനവികാരം ഹസാരെ സംഘം ചൂഷണം ചെയ്യുകയാണ്. ജനങ്ങളുടെ ക്ഷോഭം അപകടകരമായ ഒരു ബില്ലിന് വേണ്ടി ഉപയോഗിക്കുന്നത് നിരാശാജനകമാണ്. - അരുന്ധതി പറഞ്ഞു.

ഹസാരെയുടെ സമരത്തെ ലോകബാങ്ക് അജണ്ടയെന്നാണ് അരുന്ധതി വിശേഷിപ്പിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് കിരണ്‍ ബേദിയുടെ, അരവിന്ദ് കെജ്രിവാള്‍, സിസോദ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു എന്‍ജിഒയാണ്.

സമരത്തോടെ ഹസാരെ ജനങ്ങള്‍ക്കിടയില്‍ ഒരു വിശുദ്ധനായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രം അദ്ദേഹമല്ല. അക്കാര്യത്തില്‍ നമ്മള്‍ ആശങ്കപ്പെടേണ്ടതാണ്. ഇത് ജനങ്ങളുടെ പ്രസ്ഥാനമല്ല. മാധ്യമം ഈ വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ല.

നേരത്തേ അണ്ണാ ഹസാരെ നിരാഹാരസമരം നടത്തുന്നതിനിടെ അരുന്ധതി അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതി ലേഖനം ഏറെ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും തിരിച്ചറിയുന്നില്ല, അവര്‍ മിക്കവരും മധ്യവര്‍ഗക്കാരാണ്. അഴിമതിയെന്നതാണ് അവരുടെ പ്രശ്‌നം. ഹസാരെ സമരം മാധ്യമങ്ങള്‍ ഒരു റിയാലിറ്റി ഷോ പോലെ ആഘോഷിക്കുകയാണ് ചെയ്തത്- അരുന്ധതി ആരോപിച്ചു.

അണ്ണാ ഹസാരെ നിരാഹാരം നടത്തുന്ന വേളയില്‍ സമരം ജനാധിപത്യവിരുദ്ധമാണെന്ന് വിമര്‍ശിച്ചുകൊണ്ട് അരുന്ധതി എഴുതിയ ലേഖനം ഏറെ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയിരുന്നു. ആ ലേഖനത്തില്‍ ഹസാരെയെന്ന വിരുദ്ധന്‍ ആരാണെന്നായിരുന്നു അരുന്ധതി ഉന്നയിച്ച ചോദ്യം.

English summary
Writer Arundhati Roy on Aug 30 cast doubts over Anna Hazare''s anti-graft campaign saying the civil society''s Jan Lokpal Bill is a 'dangerous piece of legislation',
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X