ലോക്പാല്‍ കമ്മിറ്റിയില്‍ ഇനി തിവാരിയില്ല

ശക്തമായ ലോക്പാല്‍ ബില്‍ നിലവില്‍ വരണമെന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്നും തിവാരി വ്യക്തമാക്കി. എന്നാല്‍ താന് വീണ്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായി തുടരും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നുവെന്നും തിവാരി ആരോപിച്ചു.
മുന്‍പ് ഹസാരെ അഴിമതിക്കാരനാണെന്ന് തിവാരി പറഞ്ഞത് വിവാദമായിരുന്നു.പിന്നീട് ഹസാരെയ്‌ക്കെതിരായി പ്രസ്താവന നടത്തിയതില്‍ തിവാരി മാപ്പു ചോദിച്ചു. എന്നാല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ അഴിമതി വിരുദ്ധസമര സംഘത്തിലൊരാളായ മിലിന്ദ് പവര്‍ മാനനഷ്ടത്തിന് കേസു കൊടുത്തിരുന്നു. കേസ് പൂനെ കോടതി അടുത്തയാഴ്ച പരിഗണിയ്ക്കും.












Click it and Unblock the Notifications