സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ കുടുങ്ങി

2008 സെപ്തംബറിലാണ് സംഭവം നടന്നത്. ചിത്തരഞ്ജന്‍ കുമാര്‍ എന്നയാള്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സുഹൃത്ത് താമസിയ്ക്കുന്ന അതേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന ചിത്തരഞ്ജന്‍ യുവതി ഒറ്റയ്ക്കായ സമയം നോക്കി പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് താന്‍ പതിനായിരം രൂപ വാങ്ങിയിട്ടുണ്ടെന്നും ഇത് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. അതിനാലാണ് യുവതി ഇത്തരമൊരു ആരോപണമുന്നയിക്കുന്നതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു.
വിവാഹിതയായ യുവതി കേവലം പതിനായിരം രൂപയ്ക്ക് വേണ്ടി ഇത്തരമൊരാരോപണം ഉന്നയിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് കൂറുമാറിയതും കേസിനെ ബാധിച്ചു. യുവതിയുടെ ഭര്‍ത്താവിനെ പണം നല്‍കി മറുഭാഗം സ്വാധീനിച്ചതാകാമെന്ന് കോടതി അഭിപ്രായപ്പെട്ടു. കൂറുമാറിയ ഭര്‍ത്താവിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു.












Click it and Unblock the Notifications