ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കാത്തതിന് വെടിവച്ചു

പ്രദീപ് എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇയാളെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രദീപ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിച്ചില്ലെന്നു പറഞ്ഞ് പിറകേ വന്ന കാറുകാരന്‍ ഇയാളെ വെടിവയ്ക്കുകയായിരുന്നു.
വെടിവച്ച കാര്‍ ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കാറിന്റെ നമ്പര്‍ കണ്ടെത്തിയിട്ടുണ്ട്. വെടിവച്ചയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications