ഗൂഡ്‌സ് ട്രെയിന്‍ കൂട്ടിമുട്ടി രണ്ടുമരണം
ഭുവനേശ്വര്‍: ഒറീസ്സയില്‍ ചരക്കുവണ്ടികള്‍ കൂട്ടിമുട്ടി രണ്ടു പേര്‍ മരിച്ചു. തിഗിരാപള്ളി ഗ്രാമത്തിനു സമീപം വച്ചായിരുന്നു അപകടം. രണ്ടു വണ്ടികളിലുമായി അഞ്ചോളം ജീവനക്കാരുണ്ടായിരുന്നു.
ഒരാളുടെ മൃതദേഹം കണ്ടെടുക്കുകയും മറ്റൊരാളുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വേറിട്ട നിലയിലും കണ്ടെത്തിയതോടെയാണ് രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചതെന്ന് പ്രാദേശിക പോലിസ് ഓഫിസര്‍ പ്രകാശ് അറിയിച്ചു.
ഈ സിംഗിള്‍ ലൈന്‍ പാത ഗൂഡ്‌സ് സര്‍വീസുകള്‍ക്കുവേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളതെന്ന് റയില്‍വേ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ആര്‍ എന്‍ മഹാപാത്ര അറിയിച്ചു. റയില്‍വേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications