കാറില്‍ ബസ്സിടിച്ചു; കേസുവേണ്ടെന്ന് മമ്മൂട്ടി

ദേശീയപാതയില്‍ അരൂര്‍ക്ഷേത്രം കവലയില്‍ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന കാറിനുപിന്നിലാണ് സ്വകാര്യബസ് വന്നിടിച്ചത്്. ക്ഷേത്രം കവലയിലെ ചുവപ്പ് സിഗ്‌നല്‍കണ്ട് കാര്‍ നിര്‍ത്തിയ ഉടനെയാണ് ബസ് പിന്നിലിടിച്ചത്.
വണ്ടിയില്‍ ബസിടിച്ചതിനെത്തുടര്‍ന്ന് മമ്മൂട്ടി പുറത്തിറങ്ങി, ഇത് കണ്ട് ആരാധകര്‍ താരത്തെക്കാണാന്‍ തടിച്ചുകൂടി.ജനത്തിരക്ക് കാരണം വീണ്ടും കാറില്‍ക്കയറിയ മമ്മൂട്ടി അരൂര്‍ പോലീസ്‌സ്‌റ്റേഷനിലെത്തി കേസില്ലെന്ന് വ്യക്തമാക്കി അതേ കാറില്‍ത്തന്നെ കൊച്ചിയിലേയ്ക്ക് പോയി.
വിവരമറിഞ്ഞ് കൂടുതല്‍പേര്‍ താരത്തെക്കാണാന്‍ അപകടസ്ഥലത്തും സ്‌റ്റേഷനിലും എത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം കൊച്ചിയിലേക്ക് പോയിരുന്നു.












Click it and Unblock the Notifications