പെരുന്നാള്‍ മൊഞ്ചില്‍ നാടും നഗരവും

വിശുദ്ധിയുടെ റംസാന്‍ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാല്‍ അമ്പിളി പിറന്നതോടെ ഒമാന്‍ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചിരുന്നു. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാവത്തതിനാല്‍ മുപ്പതുനാള്‍ തികച്ചതിന്റെ ധന്യതയില്‍ ബുധനാഴ്ചയാണ് ചെറിയപെരുന്നാള്‍ ആഘോഷിയ്ക്കുന്നത്.
പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. മഴ പെയ്താല്‍ നമസ്‌കാരം പള്ളികളിലേക്കു മാറ്റും. ഈദ്ഗാഹുകള്‍ക്കു പുറമെ, പള്ളികളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാവും. ശേഷം സാഹോദര്യത്തിനും സ്‌നേഹത്തിനും ഊന്നല്‍ നല്‍കിയുള്ള പെരുന്നാള്‍ കര്‍മങ്ങള്‍ക്കു പ്രഭാഷകര്‍ ആഹ്വാനം ചെയ്യും.
രാവിലെയുള്ള പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ് ആഘോഷങ്ങളിലേക്ക് വിശ്വാസികള്‍ കടക്കും. ഇതിനൊപ്പം ബന്ധുവീടുകളിലെ സൗഹൃദസന്ദര്‍ശനങ്ങളും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications