കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തിന് വിദേശനിക്ഷേപമാവാം പിണറായി

  • By Lakshmi
Google Oneindia Malayalam News

Pinarayi
കണ്ണൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഏതെല്ലാം കാര്യത്തില്‍ വിദേശ നിക്ഷേപം സ്വീകരിക്കണമെന്ന കാര്യത്തില്‍ സിപിഎമ്മിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കന്‍ നയങ്ങളോട് ഉള്ള എതിര്‍പ്പ് സംഭാഷണത്തില്‍ വ്യക്തമാക്കി. യു.എസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ ഒറ്റയ്ക്കാണ് പങ്കെടുത്തത്. അതിന് പ്രത്യേകിച്ച് അജണ്ടയൊന്നും ഉണ്ടായിരുന്നില്ല. സൗഹൃദ സംഭാഷണം മാത്രമാണ് അവരുമായി നടത്തിയതെന്നും പിണറായി വിശദീകരിച്ചു.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തടസമാകുന്ന തരത്തിലുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതിനോട് പാര്‍ട്ടിയ്ക്ക് യോജിപ്പില്ല. ഇക്കാര്യം പാര്‍ട്ടി തന്നെ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ കാണണമെന്ന് ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അവര്‍ ഇങ്ങോട്ട് വന്ന് കാണുകയായിരുന്നു. കാണാന്‍ വന്നവരോട് വേണ്ട എന്നു പറയനാവുമോ- പിണറായി ചോദിച്ചു.

പൊതുതാല്പര്യങ്ങള്‍ ഹനിച്ചു കൊണ്ട് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് എന്നും പാര്‍ട്ടി എതിരാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനും, ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദേശനിക്ഷേപം സ്വീകരിക്കാം.

എന്നാല്‍ കാര്‍ഷിക മേഖല പോലുള്ള മേഖലകളില്‍ വിദേശനിക്ഷേപം സ്വീകരിക്കുന്നത് ആ മേഖലയെ പ്രതികൂലമായി ബാധിക്കും. ചില പ്രത്യേക മേഖകളില്‍ വിദേശനിക്ഷേപം സ്വീകരിക്കുന്നത് രാജ്യത്തിന്റെ രാഷ്ട്രീയസാമ്പത്തികപരമാധികാരത്തെ ബാധിക്കുമെന്നും പിണറായി ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ നയങ്ങളോടാണ് എതിര്‍പ്പ്, അല്ലാതെ അവിടത്തെ ജനങ്ങളോട് അല്ലെന്നും പിണറായി വിശദീകരിച്ചു. വിക്കിലീക്‌സ് ഏറ്റവുമേറെ വിഷമിപ്പിച്ചിട്ടുള്ളത് അമേരിക്കയെ തന്നെയാണ്. അമേരിക്ക മറ്റു രാജ്യങ്ങളുടെ മേല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികളാണ് വിക്കിലീക്‌സിലൂടെ പുറത്ത് വന്നതെന്നും പിണറായി പറഞ്ഞു.

English summary
On a day when the Express report on the WikiLeaks cables took the entire political spectrum by surprise, the CPM leadership went on a damage control drive and tried to explain away the meeting with the US officials as a courtesy call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X