കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭ പാട്ടീല്‍ കയറിയ കോപ്റ്ററില്‍ തീ

  • By Lakshmi
Google Oneindia Malayalam News

Pratibha
കൊല്ലം: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കയറിയ വ്യോമസേനാ ഹെലികോപ്റ്ററില്‍ തീ. തുടര്‍ന്ന് അടിയന്തരമായി രാഷ്ട്രപതിയെ പുറത്തിറക്കി കാറിലിരുത്തി.

ബുധനാഴ്ച രാവിലെ 9.50ന് കൊല്ലം ആശ്രാമം മൈതാനത്ത് രാഷ്ട്രപതിയുമായി പുറപ്പെടാന്‍ ഒരുങ്ങിയ കോപ്റ്ററിലാണ് തീയും പുകയും കണ്ടത്. രാഷ്ട്രപതി കോപ്റ്ററിലേക്ക് കയറിയ ഉടനെയായിരുന്നു സംഭവം.

എ.സിയുടെ വയര്‍ കത്തി രാഷ്ട്രപതി ഇരുന്ന ഭാഗത്തേക്ക് പുക പടരുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയെ പുറത്തെത്തിച്ചു. ഇതുകാരണം രാഷ്ട്രപതിയുടെ യാത്ര അരമണിക്കൂറോളം വൈകി.

പ്രശ്‌നത്തെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു കോപ്റ്ററിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോയത്.

വ്യോമസേനയുടെ ഇസഡ് 3040 നമ്പര്‍ ഹെലികോപ്റ്ററാണ് കേടായത്. തിരുവനന്തപുരത്ത് പത്തരയ്ക്ക് എത്തിയശേഷം 11 ന് കനകക്കുന്നില്‍ നടക്കുന്ന ഇഗ്‌നോ പ്രദേശിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തിയശേഷം രാഷ്ട്രപതി പന്ത്രണ്ടരയ്ക്ക് ദില്ലിയ്ക്ക് മടങ്ങേണ്ടതായിരുന്നു. കൊല്ലത്തുനിന്ന് പുറപ്പെടാന്‍ വൈകിയതുകാരണം രാഷ്ട്രപതിയുടെ മടക്കയാത്രയും വൈകുമെന്നുറപ്പായി.

English summary
Fire breakout in the Navy helicopter which was scheduled for President Pratibha Patil's Thiruvananthapuram trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X