Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെ തടഞ്ഞുവെച്ചു

Kannur
കണ്ണൂര്‍: കെ സുധാകരനെതിരെയുള്ള പ്രസ്താവനയെ ചൊല്ലി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകള്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണനെ ഒരു വിഭാഗം കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ തടഞ്ഞുവെച്ചു.

കെ.സുധാകരന്‍ എംപിക്കെതിരായ പ്രസ്താവനയില്‍ മാപ്പു പറയാതെ ഡിസിസി ഓഫീസില്‍ കയറ്റില്ലെന്ന് പറഞ്ഞാണ് രാമകൃഷ്ണനെ തടഞ്ഞുവെച്ചത്.

കെപിസിസി നിര്‍വാഹക സമിതി അംഗം എം.നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് രാമകൃഷ്ണനെ തടഞ്ഞുവെച്ചിരിക്കുന്നത്. കെ.സുധാകരന്‍ ഡിസിസി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചാണെന്നും സുധാകരന്‍ രക്തസാക്ഷി ഫണ്ട്് തിരിമറി നടത്തിയെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി.രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

കെ. സുധാകരന്റേത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ്. പുറത്താക്കിയവരെ തിരിച്ചെടുക്കില്ല. കെ. സുധാകരന്‍ എം.പിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുമെന്നും പി. രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+