മോഷ്ടിക്കാന്‍ കയറിയ വീടിനുള്ളില്‍ ജീവനൊടുക്കി
പാലക്കാട്: നഗരാതര്‍ത്തിയിലെ കൊപ്പത്തുള്ള വീട്ടില്‍ മോഷണം നടത്താന്‍ കയറിയ ആളെ അടുക്കളയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പൂട്ടിക്കിടക്കുകയായിരുന്ന വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൊളിക്കുന്ന ശബ്ദംകേട്ട് പുലര്‍ച്ചയോടെ അയല്‍ക്കാരാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയതോടെ കള്ളന്‍ അടുക്കളയില്‍ കയറി വാതില്‍ അടച്ചു.
അടുക്കളഭാഗവും പൊലീസ് വളഞ്ഞപ്പോള്‍ കതക് അകത്തു നിന്നു കുറ്റിയിട്ട് ജീവനൊടുക്കിയെന്നാണ് നിഗമനം.
50 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. വിദഗ്ധ പരിശോധനകള്‍ക്കായി തൃശൂരില്‍ നിന്ന് ഫോറന്‍സിക് സംഘം പാലക്കാട്ടെത്തുന്നുണ്ട്.












Click it and Unblock the Notifications