Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദാഫിയും മക്കളും മടുക്കുംവരെ പീഡിപ്പിച്ചെന്ന്

Gaddafi Body Guards
ട്രിപ്പോളി: ലിബിയയിലെ നേതാവ് മുഅമര്‍ ഗദ്ദാഫിയുടെ ലൈംഗികപീഡനത്തിനിരകളായ വനിതാ ഗാര്‍ഡുമാര്‍ പീഡനങ്ങള്‍ വിവരിച്ച് രംഗത്തെത്തി. ഗദ്ദാഫിയുടെ വനിതാ ഗാര്‍ഡുകളില്‍ നിന്ന് അഞ്ചുപേരാണ് പീഡനകഥകള്‍ വിവരിച്ചിരിക്കുന്നത്. മാള്‍ടയിലെ ഒരു മാധ്യമത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. ഒരു സൈക്കോളജിസ്റ്റിനോടാണ് ഇവര്‍ ഗദ്ദാഫി നടത്തിയ ലൈംഗിക പീഡനകഥകള്‍ വിവരിച്ചിരിക്കുന്നത്.

ഗദ്ദാഫിയും ആണ്‍മക്കളും തങ്ങളെ മടുക്കുന്നതുവരെ ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളാക്കിയിരുന്നുവെന്നാണ് ഇവര്‍ അഞ്ചുപേരും പറയുന്നത്. സൈക്കോളജിസ്റ്റ് സേഹം സെര്‍ഗിവ പകര്‍ത്തിയിരിക്കുന്ന ഈ പീഡനകഥകള്‍ ഗദ്ദാഫിയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്താരാഷ്ട്ര സമിതി ഇതിനകം തന്നെ ഗദ്ദാഫിയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്ലാക്‌മെയില്‍ ചെയ്താണ് തന്നെ ഗദ്ദാഫി അദ്ദേഹത്തിന്റെ സ്വകാര്യ വനിതാ ഗാര്‍ഡുകളുടെ സംഘത്തിലെത്തിച്ചതെന്ന് ഒരു യുവതി പറയുന്നു. സഹോദരനെതിരെ മയക്കുമരുന്ന് കേസുണ്ടാക്കിയാണത്രേ ഈ യുവതിയെ കെണിയിലാക്കിയത്. അറസ്റ്റുചെയ്ത സഹോദരനെ വിട്ടയയ്ക്കണമെങ്കില്‍ യുവതി വനിതാ ഗാര്‍ഡ് സംഘത്തില്‍ ചേരണമെന്നായിരുന്നുവത്രേ ഗദ്ദാഫിയുടെ ശാസന.

ആദ്യം ഗദ്ദാഫി പിന്നാലെ പുത്രന്മാര്‍ എന്ന നിലയിലാണത്രേ ഓരോ യുവതികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പുത്രന്മാര്‍ കഴിഞ്ഞാല്‍ ലൈംഗികതൃഷ്ണ തീര്‍ക്കനുള്ള ഉപകരണങ്ങള്‍ എന്ന നിലയില്‍ അടുത്ത റാങ്കില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കാണത്രേ ഓരോ യുവതിയെയും നല്‍കുന്നത്.

ജനനേന്ദ്രിയം മുറിയ്ക്കുന്നതുള്‍പ്പെടെയുള്ള ക്രൂരതള്‍ ഇവരോട് കാണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭാസകരമായ രീതിയില്‍ വസ്ത്രംധരിക്കാനും, നഖത്തില്‍ ചായം തേയ്ക്കാനും കണ്ണുകളില്‍ കട്ടിയായി കണ്‍മഷിയിടാനുമെല്ലാമായിരുന്നുവത്രേ യുവതികള്‍ക്ക് കിട്ടിയിരുന്ന ഉത്തരവുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+