ബഹിരാകാശ വാഹനത്തില്‍ അടുക്കളത്തോട്ടം

ചൊവ്വയിലേക്കുള്ള സഞ്ചാരികളെ സംബന്ധിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഭക്ഷണമാണ്. ഇതിനെ അതിജീവിക്കുന്നതിനാണ് സാലാഡുകള്‍ക്കും മറ്റും ആവശ്യമായ പച്ചക്കറികള്‍ ഷട്ടിലില്‍ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
മനുഷ്യനെയും വഹിച്ചുള്ള ചൊവ്വായാത്ര 2030കളില്‍ നടത്താനാണ് നാസയുടെ പദ്ധതി. അഞ്ചുവര്‍ഷത്തെ ചൊവ്വ ദൗത്യത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് 3,175 കിലോഗ്രാം ഭക്ഷ്യസാധനങ്ങള്‍ വേണ്ടിവരുമെന്ന് നാസ അധികൃതര്‍ പറഞ്ഞു.
ഈ വെല്ലുവിളി നേരിടുന്നതിനാണ് അടുക്കളത്തോട്ടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ബഹിരാകാശ യാത്രികര്‍ക്ക് നല്‍കുന്ന ഭക്ഷണം ദൈര്‍ഘ്യമേറിയ പര്യവേക്ഷണത്തിന് നല്‍കാനാകില്ല.
ഷട്ടിലില്‍ വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറികള്‍ കണ്ടെത്താനും അവ എങ്ങനെ വളര്‍ത്തിയെടുക്കണമെന്ന് നിരീക്ഷിക്കാനും ശാസ്ത്രര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications