കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗദ്ദാഫിയ്ക്ക് അന്ത്യശാസനവുമായി വിമതര്‍

  • By Nisha Bose
Google Oneindia Malayalam News

ട്രിപ്പോളി: ഒളിവില്‍ പോയ ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയ്ക്ക് വിമതനേതാക്കളുടെ അന്ത്യശാസനം. ശനിയാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നാണ് വിമതരുടെ ആവശ്യം. അല്ലെങ്കില്‍ പട്ടാളത്തിന്റെ നടപടിയെ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗദ്ദാഫി അനുകൂലികള്‍ക്കും അന്ത്യശാസനം ബാധകമാണെന്ന് എന്‍ടിസി നേതാവ് മുസ്തഫ അബ്ദുള്‍ ജലീല്‍ അറിയിച്ചു.
ഗദ്ദാഫിയും കുടുംബവും അള്‍ജീരിയയിലേയ്ക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വിമതര്‍ അന്ത്യശാസനം പുറപ്പെടുവിച്ചത്.

ഗദ്ദാഫിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള അള്‍ജീരിയയുടെ തീരുമാനം അതിക്രമമാണെന്ന് വിമതര്‍ ആരോപിച്ചു. ഗദ്ദാഫിയെ വിട്ടുതരാന്‍ അള്‍ജീരിയ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫി അള്‍ജീരിയയില്‍ ഇല്ല എന്നാണ് വിമതരെ അള്‍ജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുനനത്.

English summary
Libya's rebels issued a Saturday ultimatum for Muamer Gaddafi's forces to surrender or face a military onslaught, as NATO said the strongman is still able to command his troops despite being on the run. National Transitional Council (NTC) chief Mustafa Abdel Jalil told reporters in the rebel stronghold Benghazi Tuesday that the respite was offered to mark the three-day Eid al-Fitr Muslim feast which follows the end of the Muslim fasting month of Ramadan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X