Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മന്‍ വേശ്യകള്‍ക്ക് മുന്‍കൂര്‍ നികുതി

Prostitution
ലണ്ടന്‍: ജര്‍മന്‍ നഗരത്തില്‍ വേശ്യകള്‍ക്കായി മുന്‍കൂര്‍ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തി. മുന്‍ തലസ്ഥാനമായ ബോണ്‍ ആണ് ഈ പരിഷ്‌കാരമേര്‍പ്പെടുത്തിയത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന തൊഴിലായാണ് നഗരസഭാ അധികൃതര്‍ വേശ്യാവൃത്തിയെ കാണുന്നത്.

ഏത് തെരുവിലാണ് ജോലിയെടുക്കാനെത്തുന്നത് അവിടെ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷിനില്‍ നിന്നും ടിക്കറ്റെടുക്കണം. ഒരു ദിവസം ഏകദേശം 5.3 പൗണ്ടാ(400 ഇന്ത്യന്‍ രൂപ)ണ് നികുതിയായി നല്‍കേണ്ടത്. അന്ന് എത്ര കസ്റ്റമേഴ്‌സ് വന്നുവെന്നൊന്നും അധികൃതര്‍ തിരക്കാന്‍ പോവില്ല. രാത്രി 8.15 മുതല്‍ രാവിലെ ആറുമണിവരെയാണ് ടിക്കറ്റ് ആവശ്യമായ സമയം.

ഡോര്‍ട്ട്മുണ്ട് നഗരത്തിലും വേശ്യകളില്‍ നിന്ന് ടാക്‌സ് പിരിക്കുന്നുണ്ടെങ്കിലും അത് വെന്‍ഡിങ് മെഷിനിലൂടെയല്ല. തൊട്ടടുത്ത പെട്രോള്‍പമ്പുകളിലാണ് ഇതിനുള്ള സേവനം ഒരുക്കിയിട്ടുള്ളത്.

നേരത്തെയുള്ള നികുതി രീതികള്‍ സങ്കീര്‍ണമായതിനാല്‍ പലരും അടയ്ക്കുന്നതിന് വീഴ്ച വരുത്തിയിരുന്നു. ഇതോടെ ഏറ്റവും എളുപ്പത്തില്‍ മനസ്സിലാവുന്ന ടിക്കറ്റ് രീതി നടപ്പാക്കിയത്. ബോണ്‍ നഗരം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+