കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികരോഗ പരീക്ഷണം; മരിച്ചത് 83 പേര്‍

  • By Ajith Babu
Google Oneindia Malayalam News

 83 Died On U.S.-Guatemala Syphilis Experiments
വാഷിങ്ടണ്‍: ആറ് പതിറ്റാണ്ട് മുമ്പ് ഗ്വാട്ടിമാലയില്‍ യുഎസ് ശാസ്ത്രജ്ഞര്‍ നടത്തിയ ലൈംഗികരോഗ പരീഷണങ്ങള്‍ക്ക് ഇരയായ 83 പേര്‍ മരിച്ചതായി കണ്ടെത്തല്‍. അധാര്‍മികമാണെന്ന് അറിഞ്ഞുകൊണ്ട് ഗ്വാട്ടിമാലന്‍ തടവുകാരിലും മനോരോഗികളിലും സിഫിലിസ്, ഗൊണോറിയ, ഷാങ്ക്രോയിഡ് തുടങ്ങിയ ലൈംഗിക രോഗങ്ങള്‍ സൃഷ്ടിച്ചതെന്നും പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ കണ്ടെത്തി.

1946-48 കാലത്താണ് ഗ്വാട്ടിമാലക്കാരില്‍ ലൈംഗികരോഗ പരീക്ഷണങ്ങള്‍ നടത്തിയത്. ലൈംഗികരോഗങ്ങള്‍ക്ക് പെന്‍സിലിന്‍ ഫലപ്രദമോ എന്നറിയാനായിരുന്നു പരീക്ഷണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ സൂസന്‍ റിവര്‍ബൈയാണ് ഈ കൊടുംക്രൂരതയെപ്പറ്റി ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ബറാക് ഒബാമ നിയോഗിച്ച കമീഷനാണ് അമേരിക്കന്‍ ഗവേഷകര്‍ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് പരീക്ഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

ഗ്വാട്ടിമാലന്‍ ജയിലറകളില്‍ കഴിഞ്ഞ 5,500 തടവുകാരില്‍ അവരുടെ സമ്മതമില്ലാതെ രോഗാണുക്കള്‍ കുത്തിവച്ചായിരുന്നു പരീക്ഷണം. 1,300 പേരില്‍ ലൈംഗിക രോഗാണുക്കള്‍ കടത്തിവിട്ടു. ഇവരില്‍ 700 പേര്‍ക്ക് അക്കാലത്തു ലഭ്യമായിരുന്ന ചികിത്സകള്‍ നല്‍കിയതിനു തെളിവുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി ലൈംഗിക രോഗികളായവരില്‍ 83 പേര്‍ മരിച്ചെന്നു കമ്മിഷന്‍ കണ്ടെത്തി.

മനുഷ്യരാശിക്കെതിരായ കുറ്റമാണെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ പരീക്ഷണവിവരം പുറത്തായപ്പോള്‍ ഗ്വാട്ടിമാലാ പ്രസിഡന്റ് ആല്‍വാരോ കൊളോം തുറന്നടിച്ചത്. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അല്‍വാരോയോട് വ്യക്തിപരമായി മാപ്പു പറഞ്ഞിരുന്നു.

English summary
Even more gory details about the macabre experiments that United States scientists conducted on Guatemalan prison and mental hospital inmates between 1946 and 1948 were released this week, including the deaths of 83 of the victims, many of whom were deliberately infected with sexually transmitted diseases.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X