കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്റ്റില്‍ ഒരോ സെക്കന്റിലും ഒരോ കോടി നഷ്ടം

  • By Ajith Babu
Google Oneindia Malayalam News

Sensex
മുംബൈ: ആഗസ്റ്റ് മാസത്തില്‍ ഓഹരി വിപണി മൂക്കുകുത്തിയപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടം ഒരോ സെക്കന്റിലും 1.13 കോടി രൂപ. ഒറ്റ മാസം കൊണ്ട് ഓഹരി വിപണിയിലൂടെ നഷ്ടമായത് 5.5 ലക്ഷം കോടി രൂപയാണ്.

ആഗസ്റ്റില്‍ 21 പ്രവൃത്തി ദിനങ്ങളിലായി 23400 സെക്കന്റാണ് ഓഹരി വ്യാപാരം നടന്നത്. ഇതുവെച്ചാണ് നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തിയത്.

കഴിഞ്ഞ ജനുവരിയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയില്‍ സെന്‍സെക്‌സിന് നഷ്ടമായത് 1500 പോയിന്റാണ്. അവസാന രണ്ട് ദിനങ്ങളില്‍ വിപണി തിരിച്ചുകയറിയതാണ് നഷ്ടത്തിന്റെ വ്യാപ്തി ഒരുപരിധി വരെ കുറച്ചത്. 800 പോയിന്റിലേറെ ഉയര്‍ന്നതോടെ നിക്ഷേപക ആസ്തി മൂന്ന് ലക്ഷം കോടി രൂപ വര്‍ദ്ധിച്ചിരുന്നു.

ജൂലൈ, ജൂണ്‍, മേയ് മാസങ്ങളിലാണ് ഇതിനു മുന്‍പു നഷ്ടം രേഖപ്പെടുത്തിയത്. നാലു മാസത്തേയും കൂടി നഷ്ടം കണക്കാക്കിയാല്‍ 8.5 ലക്ഷം കോടി വരും.

English summary
August was a month of agony for investors as they lost more than Rs 1 crore (Rs 10 million) in every second of trade, on an average, taking the total losses for the market to over Rs 5.5 lakh crore (Rs 5 trillion)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X