രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലെത്തി. ആഗസ്ത് 20ന് അവസാനിച്ച ആഴ്ചയില്‍ 10.05 ശതമാനമാണ് ഭക്ഷ്യപണപ്പെരുപ്പം. ഉള്ളു, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയിലുണ്ടായ വിലവര്‍ധനവാണ് കാരണം.
ഇതിനു തൊട്ടുമുമ്പത്തെ ആഴ്ച മൊത്ത വില സൂചിക 9.8 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സൂചിക 15ലായിരുന്നു. മാര്‍ച്ച് 12ന് ശേഷം ആദ്യമായിട്ടാണ് ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടക്കുന്നത്.
ഇതോടെ സെപ്തംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാനനിരക്കുകളില്‍ മാറ്റം വരുത്തുമെന്ന ആശങ്ക വീണ്ടും സജീവമായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചമാണ്.
Food inflation was once again in the double-digit. It was here after a gap of five months. For the week ended August 20, food inflation was 10.05%, as onion, vegetables, fruits, and protein-based items became pricey.