കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരെനെ സിബിഐ കുറ്റവിമുക്തനാക്കി

  • By Nisha Bose
Google Oneindia Malayalam News

Dayanidhi Maran
ദില്ലി: 2ജി സ്പക്ട്രം കേസില്‍ ദയാനിധി മാരന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ സുപ്രീംകോടതിയ്ക്കു മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

എയര്‍സെല്‍ മുന്‍ ഉടമ ശിവശങ്കരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാരനെതിരെ അന്വേഷണം നടന്നത്. എയര്‍സെല്‍ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിനു കൈമാറ്റം ചെയ്യുന്നതുവരെ സ്‌പെക്ട്രം അനുവദിക്കുന്നത് മുന്‍ ടെലികോം മന്ത്രികൂടിയായ മാരന്‍ തടഞ്ഞുവച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ ആരോപണത്തിന്‍മേല്‍ തെളിവു കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

എയര്‍സെല്‍ ഓഹരി വാങ്ങിയ മലേഷ്യന്‍ കമ്പനി കരുണാനിധി കുടുംബത്തിന്റെ മുഖ്യ ബിസിനസ് പങ്കാളയായിരുന്നുവെന്നും ശിവശങ്കരന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ മാരന്‍ നിര്‍ബന്ധിതനായി.

അതേസമയം 2ജി ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങിനേയും ടെലികോം മന്ത്രിയായിരുന്ന അരുണ്‍ ഷൂറിയേയും സിബിഐ ചോദ്യം ചെയ്‌തേക്കും. 2001 മുതല്‍ 2007 വരെ നടന്ന ടെലികോം ലൈസന്‍സ് ഇടപാടുകള്‍ അന്വേഷിക്കുന്നതിനാലാണ് ബിജെപി നേതാക്കളെയും ചോദ്യം ചെയ്യുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

English summary
The CBI has told the Supreme Court that it has so far found no evidence that Dayanidhi Maran misused his office as Telecom Minister to ensure that phone company Aircel was sold by its owner to an entrepreneur who was close to Mr Maran and his brother, Kalanidhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X