Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്ഷത്രവേശ്യാലയത്തില്‍ ഒരു രാത്രിയ്ക്ക് 6ലക്ഷം

Dance
മുംബൈ: നഗരത്തില്‍ നക്ഷത്രവേശ്യാലയത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഹോളിവുഡ് സിനിമകളില്‍ കാണുന്ന സൗകര്യങ്ങളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഇവിടങ്ങളില്‍ ഒരൊറ്റരാത്രിയ്ക്ക് ആറു ലക്ഷം രൂപയാണ് ഈടാക്കുന്നത്.

അന്ധേരിയിലെ സണ്‍എന്‍ഷീല്‍ എന്ന ഹോട്ടലിലാണ് ഈ നിഗൂഡ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ റെയ്ഡ് നടത്തിയ പൊലീസിന് ഇവിടത്തെ സംവധാനങ്ങള്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളി

ഹോട്ടലുമായി ബന്ധപ്പെട്ട ഒരാള്‍ പരിചയപ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. തടിമാടന്മാരായ സെക്യൂരിറ്റിക്കാരും. പ്രത്യേക സിഗ്നലുകള്‍ നല്‍കിയല്‍ പ്രവര്‍ത്തിക്കുന്ന എലിവേറ്ററുകളും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണത്രേ ഇവിടെയുള്ളത്.

ഇലക്‌ട്രോണിക് വാതിലുകള്‍, രക്ഷപ്പെടുന്നതിനായി രഹസ്യ തുരങ്കങ്ങള്‍, രഹസ്യ വാതിലില്‍നിന്നു രക്ഷപ്പെട്ടു ചാടുമ്പോള്‍ പരുക്കേല്‍ക്കാതിരിക്കാനായി പഞ്ഞിമെത്തകള്‍, ഡാന്‍സര്‍മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വസ്ത്രം മാറുന്നതിനും മറ്റുമായി വസ്ത്രങ്ങള്‍ തയ്യാറാക്കിവച്ചിരിക്കുന്ന പ്രത്യേക മുറി- അങ്ങനെ പഞ്ചനക്ഷത്ര സൗകര്യങ്ങളെപ്പോലും വെല്ലുന്ന കാര്യങ്ങളാണത്രേ ഇവിടെയുള്ളത്.

ആന്ധേരി കുര്‍ല റോഡിലെ ജെബി നഗറിലാണ് ഈ നിഗൂഢ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ഹോട്ടല്‍ മാത്രമായിരുന്നു ഇത്. മുന്‍പില്‍ ഒരു ധാബ, സൈഡില്‍ മറ്റു കടകള്‍. മൂന്നാം നിലയില്‍ ഒരു സാധാരണ റസ്‌റ്റൊറന്റും പ്രവര്‍ത്തിച്ചിരുന്നു.

രാത്രി വൈകുന്നതോടെയാണ് ഹോട്ടലിന്റെ രൂപഭാവങ്ങള്‍ മാറുന്നത്ത. ചുറ്റവട്ടത്തുള്ള കടകളില്‍ ഷട്ടര്‍ വീഴുന്നതോടെ ഹോട്ടലില്‍ തിരക്ക് തുടങ്ങും. പിന്നെ രാവിലെ ആറു മണി വരെ ആട്ടവും പാട്ടും മാംസക്കച്ചവടവുമാണത്രേ നടക്കുന്നത്.

ജൂലൈ 24നാണ് റെയിഡ് നടന്നതും ഇവരെ അറസ്റ്റ് ചെയ്തതും. വിശദമായ അന്വേഷണത്തില്‍ മറ്റൊരു കേസില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളിയാണ് ലാല്‍ജി സിങ് എന്നും പോലീസ് കണ്ടെത്തി.

ഡാന്‍സ്, ഭക്ഷണം, മദ്യം, സ്ത്രീകള്‍ എന്നീകാര്യങ്ങള്‍ക്ക മൊത്തത്തിലാണ് അഞ്ചു ലക്ഷം ഈടാക്കുന്നത്. പെണ്‍കുട്ടികള്‍ 18നും 20നും മധ്യേ പ്രായമുള്ളവരാണ്. ഇവരില്‍ ചിലര്‍ ബോളിവുഡ് ലക്ഷ്യം വച്ച് മുംബൈയില്‍ എത്തിയവരാണ്.

ജൂലൈയില്‍ ഹോട്ടലില്‍ റെയിഡ് നടന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ നാലാം നിലയിലെ റസ്‌റ്റൊറന്റ് വഴി രക്ഷപ്പെട്ടിരുന്നു. പിന്നിലെ ഗെയിറ്റിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് കുടുങ്ങിയത്. റെയിഡിന് എത്തിയ ഉദ്യോഗസ്ഥര്‍ ഡാന്‍സ് ബാറില്‍ എത്തുമ്പോഴത്തേക്ക് അവിടെനിന്ന് കസേരകള്‍ വരെ നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടത്തെ ബള്‍ബുകളുടെ ചൂട് ആറിയിരുന്നില്ല. ഇത് കണ്ടെത്തിയാണ് പൊലീസ് മറ്റ് നീക്കങ്ങള്‍ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+